top of page

testimonials at elohim

Elohim Global Worship Center was founded in 2004 and has expanded to multiple locations both in India and abroad. We hold worship services twice a week at Anjali Auditorium Pathanamthitta and on the second Saturday of every month at Ernakulam K.M.A Hall, located near the Passport Office. Additionally, we worship in various places throughout Pathanamthitta. Our church has seen incredible healings, miracles, and comfort provided to those in need. We welcome everyone, regardless of their religious affiliation, to join us in worship.

2004-ൽ സ്ഥാപിതമായതുമുതൽ, എലോഹിം ഗ്ലോബൽ ആരാധനാലയം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഇന്ത്യയ്ക്ക് പുറത്തും വ്യാപിച്ചുകിടക്കുന്നു. ഇതിന്റെ പിന്നിൽ ദൈവത്തിന്റെ വൻകരം ഞങ്ങളോട് കൂടെ ഇരിക്കുകയും അത്ഭുതങ്ങളാലും അടയാളങ്ങളാലും ആദിമ സഭയെ ഉറപ്പിച്ചതുപോലെ പ്രതികൂലങ്ങളുടെ നടുവിൽ ദൈവം കരം പിടിച്ച് ഉയർത്തി. ഇന്ന് പത്തനംതിട്ട ഓമല്ലൂർ കുരുശുമൂടിന് സമീപം അഞ്ജലി ആഡിറ്റോറിയത്തിൽ എല്ലാ ചൊവ്വാഴ്ചയും ഞായറാഴ്ചയും ആരാധന നടത്തപ്പെടുന്നു മാത്രമല്ല എല്ലാ മാസത്തിലെയും രണ്ടാം ശനിയാഴ്ച്ച എറണാകുളം പാസ്‌പോർട്ട് ഓഫീസിന് സമീപമുള്ള K. M. A ഹാളിലും ഞങ്ങൾ ആരാധന നടത്തുന്നു. കൂടാതെ, പത്തനംതിട്ടയിലെ വിവിധ സ്ഥലങ്ങളിൽ ഞങ്ങൾ ആരാധന നടത്തുന്നു. ഒറീസ ഛത്തീസ്ഗഡ് ഖത്തർ എന്നിവിടങ്ങളിലും ആരാധന നടത്തപ്പെടുന്നു. രോഗത്തിൽ ഭാരപ്പെടുന്നവരും തകർച്ചയിൽ കഴിയുന്നവരേയും എല്ലാ പ്രതീക്ഷയും അസ്തമിച്ച് കടന്നുവരുന്നവരെ ദൈവം വിടുവിച്ച് അത്ഭുത സൗഖ്യങ്ങളും സമാധാനവും വിടുതലും നൽകുന്നത് കണ്ണുകൊണ്ടു കാണാൻ ഞങ്ങൾക്ക് ഇടവരുന്നു. ആരാധനയിൽ ഞങ്ങളോടൊപ്പം ചേരാൻ എല്ലാ മതവിശ്വാസികളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

Modern Architecture
Sphere on Spiral Stairs

ബ്രാഹ്‌മണ സഹോദരിയുടെ ശക്തമായ സാക്ഷ്യം

കർത്താവിനു മഹത്വം ഞങ്ങൾ 2023 മാർച്ച് മാസം മുതൽ ആണ് എലോഹിമിൽ വരുന്നത്. എന്റെ മകൾ ജനനം മുതൽ തന്നെ സിട്രിക് അല്ലെർജിയാൽ ഭാരപ്പെട്ടിരുന്നു , അവൾക്കു ഓറഞ്ച് നാരങ്ങാ മുതലായ ഒന്നും കഴിക്കാൻ സാധിചിരുന്നില്ല, കഴിച്ചാൽ അവൾ കുറച്ചുനാൾ ഹോസ്പിറ്റലിൽ ആയിരിക്കും. ഇവിടെ ആദ്യമായി കടന്നു വന്ന ദിവസം പാസ്റ്റർ എന്റെ മകളോട് നിന്റെ അല്ലെർജി മാറും എന്ന് പ്രവചന പറഞ്ഞു . ദൈവകൃപയാൽ ഇന്ന് എന്റെ മകൾക്കു സിട്രിക് ആയിട്ടുള്ള എല്ലാം കഴിക്കാം. മാത്രമല്ല എന്റെ പപ്പാ ക്രിയാറ്റിൻ ലെവൽ അധികമായി വർഷങ്ങൾ ആയി ചികിത്സയിൽ കഴിയുകയായിരുന്നു, എപ്പോൾ പരിശോധിച്ചാലും ക്രിയാറ്റിൻ 1. 9 ആയി തുടരുകയായിരുന്നു എന്നാൽ പാസ്റ്റർ പ്രാർത്ഥിച്ചുവിട്ടതിന് ശേഷം അടുത്ത ദിവസം പോയി ഞങ്ങൾ പരിശോധിച്ചപ്പോൾ 1. 3 ആയി ക്രിയാറ്റിൻ ലെവൽ താഴ്ന്നു. എന്റെ സഹോദരൻ ജപ്പാനിൽ ബിസിനസ് നടത്തിവരികയായിരുന്നു, കുറച്ചുനാളുകളായി അവന്റെ ബിസ്‌നെസ്സാകെ തകർച്ചയിലേക്കുപോയിരുന്നു, പക്ഷെ അവന്റെ ജീവിതത്തിൽ കർത്താവു വന്നപ്പോൾ അതെല്ലാം മാറി തകർച്ചയിൽ നിന്നും ഉയർച്ചയിലേക്കു നടത്തുവാൻ ദൈവം സഹായിച്ചു. ഇന്ന് എന്റെ കുടുംബത്തിൽ ദൈവത്തെ അറിയാത്തവരായിട്ടു ആരും തന്നെ ഇല്ല. എന്റെ ഭർത്താവു ഉൾപ്പെടെ ഇന്ന് ജീവിക്കുന്ന ഏക സത്യദൈവത്തെ ആരാധിക്കുന്നവർ ആണ്. പ്രാർത്ഥിച്ച പാസ്റ്റർ ബിനു വാഴമുട്ടത്തിനും എലോഹിം ദൈവസഭക്കും നന്ദി.

പെന്തക്കോസ്തുകാരെ ഇഷ്ടമില്ലാത്ത സഹോദരി

എന്റെ പേര് ശ്രീക്കുട്ടി എന്റെ മകന് 8ദിവസം പ്രായമുള്ളപ്പോൾ ഭർത്താവ് മരിച്ചു പോയ് അതിനെ തുടർന്നുണ്ടായ മാനസിക പ്രയാസങ്ങളിൽ പല തവണ ആത്മഹത്യക് ശ്രമിച്ചു, എങ്കിലും അതിനു സാധിച്ചില്ല. പെന്തക്കോസ്‌ത്ക്കാരെ ഇഷ്ടമല്ലാത്ത എന്റെ കൈവശം പാസ്റ്റർ ബിനു വാഴമുട്ടത്തിന്റെ ഒരു ഷോർട്ട് പ്രസംഗം ലഭിക്കയും അത് കേട്ടതിന്റെ ഫലമായി എന്റെ ഹൃദയത്തിൽ ഒരു ആശ്വാസവും ബലവും ലഭിച്ചു. പിന്നീട് ചർച്ചിൽ കടന്നു വന്നു പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ ഭവനത്തെ വിടാതെ പിന്തുടർന്നു കൊണ്ടിരുന്ന ഓരോരോ ശാപങ്ങൾ അഴിഞ്ഞു മാറിത്തുടങ്ങി, ദൈവം എനിക്ക് പുതിയ വഴികൾ തുറന്നു തന്നു എന്റെ ജീവിതം ഇന്ന് ആശ്വാസവും, പ്രത്യാശയും ഉള്ളതായി മാറ്റുകയും ഇന്ന് അറിയപ്പെടുന്ന ഒരു ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയുന്നു, എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിച്ച ദൈവത്തിനും അതിനുകാരണമായ പാസ്റ്റർ ബിനു വാഴമുട്ടത്തിനും എലോഹിം സഭയ്ക്കും നന്ദി പറയുന്നു.

സ്കാനിംഗ് റിപ്പോർട്ടിൽ നേസൽ ബോൺ ഇല്ല. അദ്ഭുതം ചെയ്ത ദൈവം

ദൈവനാമത്തിനു മഹത്വം എന്റെ പേര് സൗമ്യ ഞങ്ങൾ 2022 ഓഗസ്റ്റിൽ ആണ് ആദ്യമായി എലോഹിമിൽ ആരാധനക്ക് വരുന്നത്. വരുമ്പോൾ ഞാൻ 5 മാസം ഗർഭിണി ആയിരുന്നു. 5 ആം മാസത്തെ സ്കാനിങ്ങിൽ എന്റെ കുഞ്ഞിന് നേസൽ ബോൺ ഉണ്ടാവുകയില്ല എന്ന് ഡോക്ടർമാർ പറഞ്ഞു. വളരെ സങ്കടത്തോട് കൂടിയാണ് ഞങ്ങൾ എലോഹിമിൽ വരുന്നത്. ആദ്യനാളിൽ തന്നെ പാസ്റ്റർ എന്നെ വിളിച്ചു പ്രവചനം പറഞ്ഞു നിനക്ക് ഒരു ഊനവും ഇല്ലാത്ത ഒരു കുഞ്ഞിനെ ദൈവം തരും. അങ്ങനെ ഞങ്ങൾ തുടർച്ചയായി എലോഹിമിൽ കടന്നുവരുവാൻ ഇടയായി. 2022 നവംബർ മാസം ദൈവം ഞങ്ങൾക്ക് ദാനമായി ഒരു കുഞ്ഞിനെ നൽകി. ദൈവകൃപയിൽ കുഞ്ഞിന് യാതൊരു കുഴപ്പവും ഇല്ലായിരുന്നു നേസൽബോൺ ഉണ്ടാവുകയില്ല എന്ന് ഡോക്ടർമാർ വിധി എഴുതിയ ഞങ്ങളുടെ കുഞ്ഞിന് യാതൊരു പ്രശ്നവും ഇല്ലാതെ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ദൈവം നൽകി. പ്രാർത്ഥിച്ച പാസ്റ്റർ ബിനു വാഴമുട്ടത്തിനും ദൈവത്തിനും നന്ദി.

ഇന്നും ഈശോ തൊടുമോ

ദൈവനാമത്തിനു മഹത്വം എന്റെ പേര് സൗമ്യ ഞങ്ങൾ 2022 ഓഗസ്റ്റിൽ ആണ് ആദ്യമായി എലോഹിമിൽ ആരാധനക്ക് വരുന്നത്. വരുമ്പോൾ ഞാൻ 5 മാസം ഗർഭിണി ആയിരുന്നു. 5 ആം മാസത്തെ സ്കാനിങ്ങിൽ എന്റെ കുഞ്ഞിന് നേസൽ ബോൺ ഉണ്ടാവുകയില്ല എന്ന് ഡോക്ടർമാർ പറഞ്ഞു. വളരെ സങ്കടത്തോട് കൂടിയാണ് ഞങ്ങൾ എലോഹിമിൽ വരുന്നത്. ആദ്യനാളിൽ തന്നെ പാസ്റ്റർ എന്നെ വിളിച്ചു പ്രവചനം പറഞ്ഞു നിനക്ക് ഒരു ഊനവും ഇല്ലാത്ത ഒരു കുഞ്ഞിനെ ദൈവം തരും. അങ്ങനെ ഞങ്ങൾ തുടർച്ചയായി എലോഹിമിൽ കടന്നുവരുവാൻ ഇടയായി. 2022 നവംബർ മാസം ദൈവം ഞങ്ങൾക്ക് ദാനമായി ഒരു കുഞ്ഞിനെ നൽകി. ദൈവകൃപയിൽ കുഞ്ഞിന് യാതൊരു കുഴപ്പവും ഇല്ലായിരുന്നു നേസൽബോൺ ഉണ്ടാവുകയില്ല എന്ന് ഡോക്ടർമാർ വിധി എഴുതിയ ഞങ്ങളുടെ കുഞ്ഞിന് യാതൊരു പ്രശ്നവും ഇല്ലാതെ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ദൈവം നൽകി. പ്രാർത്ഥിച്ച പാസ്റ്റർ ബിനു വാഴമുട്ടത്തിനും ദൈവത്തിനും നന്ദി.

ഒരു കുടുംബത്തിന്റെ തകർച്ച മാറ്റിയ യേശു

എന്റെ പേര് രെഞ്ചു വർഗീസ് വിവാഹിതനായി നാലുവർഷം കഴിഞ്ഞിട്ടും ഒരു കുഞ്ഞിനെ ലഭിച്ചില്ല. ഞങ്ങൽ കുടുംബമായി 2022 ഫെബ്രുവരിയിൽ പാസ്റ്റർ ബിനു വാഴമുട്ടത്തിനെ കാണുകയും പ്രാർത്ഥികയും ചെയ്തു അന്ന് പാസ്റ്റർ ഞങ്ങളോട് പ്രവചനമായി പറഞ്ഞു ഈ വർഷംതന്നെ ദൈവം നിങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകുമെന്ന്, തുടർന്നുള്ള നാളുകളിൽ എന്റെ ഭാര്യ ഗർഭിണി ആവുകയും 2022 ഡിസംബർ മാസം അനുഗ്രഹിക്കപ്പെട്ട ഒരു ആൺ തലമുറയെ ദൈവം ഞങ്ങൾക്ക് ദാനമായി നൽകി. പ്രാർത്ഥിച്ച പാസ്റ്റർ ബിനു വാഴമുട്ടത്തിനും എലോഹിം ദൈവസഭക്കും നന്ദി.

bottom of page