top of page
snehathanal copy.jpg
e656762e8cf1454cb176.jpg

SAFE HAVEN

A Safe and secure place to stay is one of the basic necessities of every human being. Yet there are end number of homeless people in our society who cannot afford to stay in a rented apartment or house. Many such people make use of the footpaths available before shops to sleep at night. Their mental condition is very pathetic. Those who have a house to stay may not be able to understand the grief and trauma undergone by these homeless people.

 

This is where projects like Snehabhavanam is gaining prominence in the ministry of the Church. In this context, we take into account the words spoken by Lord Jesus who said:

" In as much as you have done it to one of the least of these my brothers, you have done it to me"

We search out the poorest of the poor - those who are most needy, and construct a safe, secure, beautiful home for them. For this project of “Snehabhavanam” we receive help from people from all walks of life.  We are sustaining this Project with the cooperation, help and support of the afore mentioned people. We sincerely pray that the Lord God Almighty may  abundantly bless each and every one of those who have helped us in the past and we would most definitely appreciate your cooperation and support in the near future as well. 

ഒരു മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളിൽ ഒരു വസ്തുതയാണ് അടച്ചുറപ്പുള്ള ഒരു ഭവനം. നമ്മുടെ ദേശത്ത് ഭവനരഹിതരായ നിരവധി ആളുകളുണ്ട്. വാടക കൊടുത്തു താമസിക്കാൻ നിവൃത്തിയില്ലാത്ത ആളുകൾ, തലചായ്ക്കാൻ ഇടമില്ലാത്ത ആളുകൾ, കടത്തിണ്ണകളിൽ അഭയം പ്രാപിക്കുന്നവർ അവരുടെ മാനസികാവസ്ഥ വളരെ വലുതാണ് വീട് ഉള്ളവർക്ക് വീടില്ലാത്തവരുടെ ദുഃഖം മനസ്സിലാവില്ല. ഇവിടെയാണ് സ്നേഹത്തണലിന്റെ  പ്രസക്തി.

"ഈ ചെറിയവരിൽ ഒരുത്തനു  ചെയ്യുന്നതെല്ലാം എനിക്ക് ചെയ്യുന്നത് ആകുന്നു"

 എന്ന യേശുക്രിസ്തുവിനെ വാക്കുകൾ ഉൾക്കൊണ്ട് സാധുക്കളിൽ   സാധുക്കളായ  ആളുകളെയും ഏറ്റവും അർഹരായ ആളുകളെയും കണ്ടെത്തി അവർക്ക് അടച്ചുറപ്പുള്ള മനോഹരമായ ഒരു ഭവനം നിർമ്മിക്കുകയും ചെയ്യുന്നു. ഇതിന് സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകൾ സ്നേഹത്തണലിലുടെ ഞങ്ങളെ സഹായിക്കാറുണ്ട്.  അവരുടെ സഹായ സഹകരണത്തോടെയാണ് ഞങ്ങൾ ഈ പദ്ധതി സാക്ഷാത്കരിക്കുന്നത്. കഴിഞ്ഞ കാലങ്ങൾ മുതൽ ഇന്നുവരെ ചെറുതും വലുതുമായ ഞങ്ങളെ സഹായിച്ച എല്ലാവരെയും സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.എല്ലാ സഹകരണത്തിനും നന്ദി പറയുന്നതിനോടൊപ്പം തുടർന്നും  സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

3. THANKAMANI WITH PASTOR.jpeg

EGWC to the rescue of a homeless middle-aged woman

2018

ഭവനം ഇല്ലാത്ത സ്ത്രീക്ക് ആശ്വാസമായി എലോഹിം ഗ്ലോബൽ വർഷിപ് സെന്റർ.

 

ഇലവുംതിട്ട സ്വദേശിനിയും മാതാപിതാക്കൾ മരിച്ചുപോയ, വിവാഹം കഴിയാത്ത മധ്യവയസ്ക പല സഹായഹസ്തങ്ങളും പ്രതീക്ഷിച്ച്, ആശയറ്റവൾ ആയി കഴിയുമ്പോൾ ആണ് എലോഹിം ഗ്ലോബൽ വർഷിപ് സെന്റർ ഭവന നിർമ്മാണത്തിനായി മുൻപോട്ട് വന്നത്. അനേക സുമനസ്സുകളുടെ സഹായവും പാസ്റ്റർ ബിനു വാഴമുട്ടത്തിന്റെ നേതൃത്വത്തിൽ എലോഹിം  ചർച്ച് മുൻകൈയ്യെടുത്ത് അടച്ചുറപ്പുള്ള മനോഹരമായ ഒരു ഭവനം നിർമ്മിച്ച് നൽകി.

1. ANIYAN KEY HANDOVERING.jpeg

From leaking roof to a secure shelter

2019

ചോർന്നൊലിക്കുന്ന വീട്ടിൽ നിന്ന് വാർത്ത ഭവനത്തിലേക്ക്.

 

അനിയൻ ബ്രദറും കുടുംബവും ചോർന്നൊലിക്കുന്ന മേൽക്കൂരയും,  വശങ്ങളിൽ മൺകട്ട ഉപയോഗിച്ചുള്ള ഭിത്തിയും, കിടന്നുറങ്ങാനും ഭക്ഷണം പാകം ചെയ്യാനും ഒരു മുറി മാത്രം. അത്രയും പരിതാപകരമായ അവസ്ഥയിൽ കഴിഞ്ഞിരുന്ന ആ കുടുംബത്തിന് അത്താണി ആകാൻ  എലോഹിം  ഗ്ലോബൽ വർഷിപ്പ് സെന്റർനു കഴിഞ്ഞു. ഏകദേശം 900 സ്ക്വയർഫീറ്റ് ഉള്ള വാർത്തതും  ടൈൽസ് ഇട്ടതു മായ മനോഹരമായ ഒരു ഭവനം നിരവധി സോ മനസ്സുകളുടെ സഹായത്തോടുകൂടി എലോഹിം  ഗ്ലോബൽ വർഷിപ്പ് സെന്റർനു പണിതു കൊടുക്കുവാൻ കർത്താവ് സഹായിച്ചു.

bottom of page