coming soon
COVID RELIEF
വൈദ്യശാസ്ത്ര രംഗത്ത് ഏറെ ചുവടുവെപ്പുകൾ മുന്നോട്ട് പോയ നമുടെ രാജ്യങ്ങൾ മനുഷ്യന്റെ ഹൃദയവും മറ്റു അവയവങ്ങളും മാറ്റി വെക്കുവാൻ കരുത്തുള്ള ആധുനിക വൈദ്യശാസ്ത്രം 2019 ഡിസംബർ മാസത്തിൽ ചൈനയിലെ വ്യൂഹാനിൽ നിന്നും ആരംഭിച്ച അതി സൂക്ഷ്മ ജീവിയെ ശാസ്ത്രലോകം പേരിട്ട് വിളിച്ചു "കൊറോണ വൈറസ്". ചൈന കൊണ്ട് അവസാനിച്ചില്ല, ചൈനയുടെ വൻമതിൽ കടന്നു ലോകരാജ്യങ്ങളുടെ മുക്കിലും മൂലയിലുമെത്തി. ഒരു പുതിയ സംസ്കാരം തന്നെ ഉടലെടുത്തു എന്ന് പറയാം. മാസ്ക് വെച്ച മനുഷ്യൻ, വീടിന് പുറത്ത് ഇറങ്ങാത്ത മനുഷ്യൻ, കർഫ്യൂവും ലോക്ക് ഡൗണും മൂലം തുറന്നിട്ടിരുന്ന പല സംവിധാനങ്ങളും നിസ്സാര സമയം കൊണ്ട് അടച്ചു പൂട്ടി. അത് നമ്മുടെ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും ജില്ലകളിലും എത്തി. ആളുകൾ പേടിച്ച് അരണ്ട നിമിഷം ഭരണകൂടം ആവോളം അദ്ധ്വാനിച്ച നിമിഷം. ആ സമയത്താണ് ഏലോഹിം ഗ്ലോബൽ വർഷിപ്പ് സെന്റർ ഭക്ഷണം, വെന്റിലേറ്റർ, മാസ്ക്, സാനിറ്റൈസറും മറ്റു നിത്യോപയോഗ സാധനങ്ങളും കൊടുത്തുകൊണ്ട് മാതൃകയായത്.
നമുക്ക് ഒട്ടും പരിചിതമല്ലാതിരുന്ന മാസ്ക് , സാനിറ്റൈസർ എന്നിവ ഏലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലെ ദൈവമക്കൾ ഒരുമിച്ച് വീടുകളിൽ നിർമിക്കുകയും ചർച്ചിൽ വെച്ച്, നമ്മൾക്ക് വേണ്ടി പ്രവർത്തിച്ച നിയമപാലകർക്കും കലക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കുമായി കൈമാറുകയും ചെയ്തു. ഒരു ഘട്ടത്തിൽ പത്തനംതിട്ട ഗവൺമെന്റ് ഹോസ്പിറ്റലിൽ മരണം ക്രമാതീതമായി ഉയരുമെന്ന് ഭയം സംജാതമായി. അങ്ങനെ വന്നാൽ വെന്റിലേറ്ററിന്റെ അഭാവം ജീവൻ അപകടത്തിലാക്കുവാൻ സാധ്യത ഉള്ളതുകൊണ്ട് വെന്റിലേറ്ററിന്റെ ദൗർലഭ്യം കൊണ്ട് ആശയക്കുഴപ്പത്തിൽ ഭരണകൂടം നിൽകുമ്പോൾ ഏലോഹിം ഗ്ലോബൽ വർഷിപ്പ് സെന്റർ ഒരു CPAP വെന്റിലേറ്റർ ഗവൺമെന്റ് ഹോസ്പിറ്റലിൽ വാങ്ങി നൽകി.
ജോലി നഷ്ട്ടപ്പെട്ടത് കൊണ്ടും പുറത്തിറങ്ങാൻ കഴിയാത്തവർക്കുമായി ദിവസേന ആഹാര സാധനവും കുടിവെള്ളവും എത്തിച്ചു കൊടുക്കാൻ സർവശക്തനായ ദൈവം സഹായിച്ചു. അതിനു വേണ്ടി മനസ്സും പേഴ്സും തുറന്ന് സാമ്പത്തികമായി ഞങ്ങളെ സഹായിച്ച നിരവധി ആളുകളെ സ്മരിക്കുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു. അവരെയും അവരുടെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
നമ്മുടെ പാഠ്യപദ്ധതി അടിമുടി അങ്ങ് മാറി . ഒരു കുടക്കീഴിൽ ഇരുന്നു പഠിച്ചുകൊണ്ടിരുന്ന കുട്ടികളുടെ പഠനം വീടുകളിലായി. Tv- യുടെ മുൻപിലും മൊബൈലിൻ്റെ മുൻപിലുമായി ചുരുങ്ങി. മൊബൈൽ ഇല്ലത്തവർ, T V ഇല്ലാത്തവർ , ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തവർ പഠിക്കാൻ കഴിയാത്ത ഒരു ദുരവസ്ഥ നമ്മുടെ നാട്ടിൽ സംജാതമായി. ആ സമയത്ത് ഏലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലെ ദൈവമക്കളും അഭ്യുദയകാംക്ഷികളും ആയ ആളുകൾ ഒരുമിച്ച് ചേർന്ന് കാട്ടാത്തിപ്പാറയും, കാഞ്ഞിരപ്പാറ സെറ്റിൽമെന്റ് കോളനിയിലെയും
കാടിന്റെ മക്കൾക്ക്
ടീവിയും മറ്റു പഠനോപകരണങ്ങളും നൽകി.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അഞ്ചിൽ പരം കുട്ടികൾക്ക് മൊബൈൽ ഫോൺ പഠനത്തിന് വേണ്ടി എത്തിച്ചു കൊടുക്കുവാൻ സർവേശ്വരൻ സഹായിച്ചു.
.സംസ്ഥാനങ്ങൾ തമ്മിൽ ഉള്ള യാത്രകൾ മുടങ്ങി, ജില്ലകൾ തമ്മിലുള്ള അതിർത്തിക്കൾ അടച്ച് നിയമപാലകരും സന്നദ്ധ പ്രവർത്തകരും കാവൽ നിന്ന സമയത്ത് പത്തനംതിട്ട ജില്ലയിൽ മാത്രം 11 പോലീസ് എയ്ഡ് പോസ്റ്റുള്ളതിൽ 9 പോലീസ് എയ്ഡ് പോസ്റ്റുകളിലും ആവശ്യം അനുസരിച്ച് എല്ലാ ദിവസവും പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും രാത്രിയിലെ അത്താഴവും നൽകി കൊടുക്കാൻ കർത്താവ് സഹായിച്ചു.